Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bottled Water

കെഎ​ല്‍ 15 ബ്രാ​ന്‍​ഡ് കു​പ്പി​വെ​ള്ളം ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും

ചാ​​​ത്ത​​​ന്നൂ​​​ര്‍: കെ​​​എ​​​ല്‍ 15 എ​​​ന്ന കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ്രാ​​​ന്‍​ഡ് കു​​​പ്പി​​​വെ​​​ള്ളം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങു​​​ന്നു. ഒ​​​രു ലി​​​റ്റ​​​ര്‍ കു​​​പ്പി വെ​​​ള്ള​​​ത്തി​​​ന് 13 രൂ​​​പ​​​യാ​​​ണ് വി​​​ല. തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും.

ഓ​​​രോ ഡി​​​പ്പോ​​​ക​​​ള്‍​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ വെ​​​ള്ള​​​ത്തി​​​ന്‍റെ ഓ​​​ര്‍​ഡ​​​ര്‍ യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി​​​ക​​​ള്‍ ചീ​​​ഫ് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ന്‍ സി​​​എം​​​ഡി ഇ​​​ന്ന​​​ലെ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

കേ​​​ര​​​ള ഇ​​​റി​​​ഗേ​​​ഷ​​​ന്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​നു ( കെ​​​ഐ​​​ഐ​​​ഡി​​​സി ) യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് കു​​​പ്പിവെ​​​ള്ളം വി​​​ല്പ​​​ന. കെ​​​ഐ​​​ഐ​​​ഡി​​​സി​​​യു​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ക​​​രാ​​​റി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും കു​​​ടി​​​വെ​​​ള്ള വി​​​ല്പ​​​ന​​​യ്ക്ക് വേ​​​ഗ​​​ത വ​​​ര്‍​ധി​​​ച്ച​​​ത്.

ക​​​ടു​​​ത്ത വേ​​​ന​​​ല്‍ ചൂ​​​ടാ​​​യ​​​തി​​​നാ​​​ല്‍ വെ​​​ള്ളം ന​​​ന്നാ​​​യി ക​​​ച്ച​​​വ​​​ടം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു കൂ​​​ട്ട​​​ല്‍. കു​​​റ​​​ച്ചു നാ​​​ള്‍ മു​​​മ്പു ത​​​ന്നെ ഈ ​​​ആ​​​ശ​​​യം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴാ​​​ണ് കെ​​​ഐ​​​ഐ​​​ഡി​​​സി​​​യു​​​മാ​​​യി ക​​​രാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. കെ​​​ഐ​​​ഐ​​​ഡി​​​സി​​​യു​​​ടെ ഹി​​​ല്ലി അ​​​ക്വാ എ​​​ന്ന ബ്രാ​​​ന്‍​ഡ് കു​​​പ്പി​​​വെ​​​ള്ള​​​മാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി കെ ​​​എ​​​ല്‍-15 എ​​​ന്ന ബ്രാ​​​ന്‍​ഡി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

ടി​​​ക്ക​​​റ്റി​​​ത​​​ര വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു കൂ​​​ടി​​​യാ​​​ണ് കു​​​പ്പി​​​വെ​​​ള്ള ക​​​ച്ച​​​വ​​​ടം. എ​​​ല്ലാ ഡി​​​പ്പോ​​​ക​​​ളി​​​ലും വൃ​​​ത്തി​​​യു​​​ള്ള​​​തും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ സ്ഥ​​​ലം ഇ​​​തി​​​നാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​ണം. വെ​​​ള്ളം വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍​ക്ക് ചെ​​​യ്യാ​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം.

ബ​​​സു​​​ക​​​ളി​​​ല്‍ വെ​​​ള്ളം വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ക​​​ണ്ട​​​ക്ട​​​ര്‍​ക്ക് ര​​​ണ്ടു രൂ​​​പ​​​യും ഡ്രൈ​​​വ​​​ര്‍​ക്ക് ഒ​​​രു രൂ​​​പ​​​യും വി​​​ല്ക്കു​​​ന്ന ഓ​​​രോ കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​നും ഇ​​​ന്‍​സെ​​​ന്‍റീ​​​വാ​​​യി ല​​​ഭി​​​ക്കും. ബ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും ബ​​​സി​​​ല്‍ ത​​​ന്നെ കു​​​ടി​​​വെ​​​ള്ളം കി​​​ട്ടു​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​ണ്.

Latest News

Corehub Up